Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടമ്മ കുളിമുറിയിൽ മരിച്ചനിലയിൽ; ഇതര സംസ്ഥാനക്കാരെ ചോദ്യം ചെയ്യുന്നു

Leela

രാജപുരം∙ ഇരിയ പൊടവടുക്കത്ത് വീടിനോടുചേർന്ന കുളിമുറിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. വേങ്ങയിൽ അമ്പൂട്ടി നായരുടെ ഭാര്യ ലീലയെ (45) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കാണു സംഭവം. ആശുപത്രിയിൽ നടന്ന പരിശോധനയിൽ കഴുത്തിൽ മുറിപ്പാടും മാല നഷ്ടപ്പെട്ടതും ശ്രദ്ധയിൽപ്പെട്ടു.

വീട്ടിൽ നടത്തിയ തിരച്ചിലിൽ സ്വർണമാല സമീപത്തെ കമുകിൻ തോട്ടത്തിൽ നിന്നു കണ്ടെടുത്തു. തേപ്പുപണി ചെയ്തിരുന്ന നാല് ഇതര സംസ്ഥാനക്കാരെ മകന്റെ പരാതിയെത്തുടർന്ന് അമ്പലത്തറ പൊലീസ് ചോദ്യം ചെയ്യുകയാണ്. മാവുങ്കാൽ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം വ്യാഴാഴ്ച പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും. മക്കൾ: പ്രവീൺ (ഗൾഫ്), പ്രജിത്ത്, പ്രശാന്ത്.

related stories