Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കായലും കരയും മാത്രമല്ല, മന്ത്രിസഭയും തോമസ് ചാണ്ടി കയ്യേറി: കുമ്മനം

Kummanam Rajashekharan

പത്തനംതിട്ട∙ കായലും കരയും മാത്രമല്ല, മന്ത്രിസഭയും തോമസ് ചാണ്ടി കയ്യേറിയിരിക്കുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രി പിണറായി വിജയൻ തോമസ് ചാണ്ടിയെ ഭയക്കുന്നത് എന്തോ രഹസ്യം അദ്ദേഹത്തിന്റെ കൈവശം ഉള്ളതുകൊണ്ടാണെന്നും കുമ്മനം റാന്നിയിൽ പറഞ്ഞു.

മന്ത്രി തോമസ് ചാണ്ടിക്കെതിരെയല്ല മുഖ്യമന്ത്രിക്കെതിരെയാണ് ഹൈക്കോടതിയുടെ പരാമർശങ്ങളെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് ഇന്നലെ പറഞ്ഞിരുന്നു. അതിനാൽ തോമസ് ചാണ്ടിയല്ല മുഖ്യമന്ത്രിയാണു രാജി വയ്ക്കേണ്ടത്. ഹൈക്കോടതി സർക്കാരിനെ വേമ്പനാട്ട് കായലിൽ മുക്കി കൊന്നിരിക്കുകയാണ്. കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ഹൈക്കോടതി പറഞ്ഞ സർക്കാരിന് ഇനി തുടരാൻ അവകാശമില്ല. നാണവും മാനവുമുണ്ടെങ്കിൽ സർക്കാർ രാജി വയ്ക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.

related stories