Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വടക്കൻ കലിഫോർണിയയിൽ വിവിധയിടങ്ങളിൽ വെടിവയ്പ്പ്; അഞ്ചുപേർ കൊല്ലപ്പെട്ടു

north-california-shooting വടക്കൻ കലിഫോർണിയയില്‍ വെടിവയ്പ്പുണ്ടായ സ്കൂളിൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. ചിത്രം: ട്വിറ്റർ

ലൊസാഞ്ചലസ്∙ യുഎസിലെ വടക്കൻ കലിഫോർണിയയിൽ വിവിധയിടങ്ങളിൽ വെടിവയ്പ്പ്. അഞ്ചുപേർ കൊല്ലപ്പെട്ടു. തെഹാമ കൗണ്ടിയിലാണു സംഭവം. ഇവിടുത്തെ സ്കൂളിലും വെടിവയ്പ്പുണ്ടായി. ഇവിടെ രണ്ടു കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. അക്രമിയെ പിന്നീടു പൊലീസ് വെടിവച്ചു വീഴ്ത്തിയിരുന്നു. ഇയാളുടെ പേരു പുറത്തുവിട്ടിട്ടില്ല. പ്രാദേശിക സമയം, രാവിലെ എട്ടുമണിയോടെയാണു വെടിവയ്പ്പ് ആരംഭിച്ചതെന്നു തെഹാമ കൗണ്ടി ഷെരീഫിന്റെ ഓഫിസ് അറിയിച്ചു.

അക്രമിയിൽനിന്ന് ഒരു സെമി ഓട്ടമാറ്റിക് റൈഫിളും രണ്ടു കൈത്തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. സ്കൂളിൽനടന്ന വെടിവയ്പ്പിൽ മറ്റു കുട്ടികൾക്കും പരുക്കേറ്റിട്ടുണ്ട്. ചിലരെ മെഡിക്കൽ ഹെലിക്കോപ്റ്ററിലാണ് ആശുപത്രിയിൽ എത്തിച്ചതെന്നും റിപ്പോർട്ടുണ്ട്. നൂറോളം തവണ വെടിയൊച്ച കേട്ടതായാണു സമീപവാസികൾ പറയുന്നത്.