Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലിഫോർണിയയിൽ ‌വെടിവയ്പ്: 3 മരണം

gun

റെഡ് ബ്ലഫ് (യുഎസ്) ∙ വടക്കൻ കലിഫോർണിയയിലെ ടെഹാമ കൗണ്ടിയിൽ വെടിവയ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെപ്പേർക്കു പരുക്കുണ്ട്. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. പ്രാദേശിക സമയം പുലർച്ചെ എട്ടിനായിരുന്നു സംഭവം.

സമീപത്തെ വീട്ടിലാണ് അക്രമം തുടങ്ങിയതെന്നും പിന്നീട്, ഇതു സ്കൂളിലേക്കു വ്യാപിക്കുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരുക്കേറ്റ വിദ്യാർഥികളെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലെത്തിച്ചത്. ഭീകരാക്രമണമല്ലെന്നാണു പ്രാഥമിക നിഗമനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.