Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈന്യത്തിൽ പ്രത്യേക യാദവ റെജിമെന്റ് വേണം; മോദിക്ക് 20 ലക്ഷം പോസ്റ്റ് കാർഡ്

Indian Army

ഗാസിയാബാദ്∙ ഇന്ത്യൻ സൈന്യത്തിൽ ‘യാദവ് റെജിമെന്റ്’ എന്ന പ്രത്യേക വിഭാഗം വേണമെന്ന് ദേശീയ യാദവ് മഹാസഭ. ഇക്കാര്യമാവശ്യപ്പെട്ട് 20 ലക്ഷം പോസ്റ്റ് കാർഡുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചു. ഞങ്ങളുടെ സമുദായത്തിലെ ഒട്ടേറെ ജവാന്മാരാണ് ഇന്ത്യ – ചൈന, കാർഗിൽ യുദ്ധങ്ങളിലും അക്ഷാർധാം, പാർലമെന്റ് ആക്രമണങ്ങളിലും ജീവൻ വെടിഞ്ഞത്. ഞങ്ങളുടെ ജീവൻ ബലി നൽകാൻ ഞങ്ങൾ തയാറാകുമ്പോൾ പ്രത്യേക റെജിമെന്റ് വേണമെന്ന ആവശ്യം ന്യായമാണെന്ന് മഹാസഭ സെക്രട്ടറി ജനറൽ സത്യ പ്രകാശ് യാദവ് പറഞ്ഞു. 1965ലെ ഇന്ത്യ – ചൈന യുദ്ധത്തിൽ മേജർ ഷായ്തൻ സിങ്ങിന്റെ കീഴിൽ പോരാടിയ 114 ജവാന്മാരാണ് ഇന്ത്യയ്ക്കു വേണ്ടി ജീവൻ വെടിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.