Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശം വിതറി മമ്മൂട്ടി, കത്രീന, സൽമാൻ; ഐഎസ്എൽ നാലാം പതിപ്പിന് തുടക്കം (ചിത്രങ്ങൾ)

ISL 2017 ഐഎസ്എല്‍ ഉദ്ഘാടനചടങ്ങില്‍ സൽമാൻ ഖാൻ, കത്രീന കൈഫ്. ചിത്രം: റോബർട് വിനോദ്

കൊച്ചി ∙ ആവേശം ആകാശത്തോളമുയർന്ന വിസ്മയ രാവിൽ കൊച്ചിയുടെ കളിമുറ്റത്ത് ഇന്ത്യൻ സൂപ്പർ ലീഗ് നാലാം പതിപ്പിന് തിരി തെളിഞ്ഞു. ബോളിവുഡ്, മോളിവുഡ്, ക്രിക്കറ്റ് സൂപ്പർ താരങ്ങൾക്കൾക്കൊപ്പം ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബോളിലെ മിന്നും താരങ്ങളും കളം നിറഞ്ഞ ഉദ്ഘാടനച്ചടങ്ങ് കൊച്ചിയിലെ ആരാധകക്കൂട്ടത്തിന് സമ്മാനിച്ചത് തികച്ചും വ്യത്യസ്തമായ ആവേശക്കാഴ്ച.

ISL 2017 കൊച്ചിയില്‍ ഐഎസ്എല്‍ ഉദ്ഘാടന ചടങ്ങില്‍ സച്ചിന്‍ തെൻഡുല്‍ക്കര്‍, സല്‍മാന്‍ ഖാന്‍, നിത അംബാനി, കത്രീന കൈഫ്, മമ്മൂട്ടി എന്നിവര്‍. ചിത്രം: റോബർട് വിനോദ്
ISL 2017 ഐഎസ്എൽ 2017 ഉദ്ഘാടന ചടങ്ങിൽ നിന്ന്. ചിത്രം: റോബർട് വിനോദ്
isl-sachin സന്ദേശ് ജിങ്കാൻ, സച്ചിൻ തെൻഡുൽക്കർ, മമ്മൂട്ടി. ചിത്രം: ടോണി ഡൊമിനിക്
ISL 2017 ഐഎസ്എൽ ഉദ്ഘാന ചടങ്ങിനിടെ സെൽഫിയെടുക്കുന്ന കത്രീന കൈഫ്. ചിത്രം: റോബർട് വിനോദ്
ISL 2017 താരങ്ങൾ അണിനിരന്ന ഐഎസ്എൽ ഉദ്ഘാടനം. ചിത്രം: റോബർട് വിനോദ്
ISL 2017 ഉദ്ഘാടന ചടങ്ങിൽ‌ നിന്ന്. ചിത്രം: ടോണി ഡൊമിനിക്
ISL 2017 ഉദ്ഘാടന ചടങ്ങിൽ കത്രീന കൈഫ്. ചിത്രം: റോബർട് വിനോദ്
ISL 2017 ഉദ്ഘാടന ചടങ്ങിൽ സൽമാൻ ഖാൻ, കത്രീന കൈഫ്. ചിത്രം: റോബർട് വിനോദ്
ISL 2017 ഉദ്ഘാടന ചടങ്ങിൽ‌ നൃത്തം അവതരിപ്പിക്കുന്ന സൽമാൻ ഖാൻ, കത്രീന കൈഫ്. ചിത്രം: ടോണി ഡൊമിനിക്

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെയും കത്രീന കൈഫിന്റെയും നൃത്തച്ചുവടുകളോടെ തുടങ്ങിയ ഉദ്ഘാടനച്ചടങ്ങുകൾക്ക് ഗാലറിയെ മഞ്ഞക്കടലാക്കി രൂപപ്പെടുത്തിയെത്തിയ പതിനായിരങ്ങൾ സാക്ഷിനിന്നു.

ഇന്ത്യൻ സൂപ്പർ ലീഗ്: കൂടുതൽ വാർത്തകൾ, വിശകലനങ്ങൾ

ISL 2017 ഐഎസ്എൽ 2017 ഉദ്ഘാടന ചടങ്ങിൽ നിന്ന്. ചിത്രം: റോബർട് വിനോദ്

സച്ചിൻ തെൻഡുൽക്കർ, ചലച്ചിത്ര താരം മമ്മൂട്ടി, ഐഎസ്എൽ സ്ഥാപക ചെയർപേഴ്സൻ നിത അംബാനി തുടങ്ങിയവർക്കൊപ്പം ഉദ്ഘാടന മൽസരത്തിൽ ഏറ്റുമുട്ടുന്ന കേരളാ ബ്ലാസ്റ്റേഴ്സ്, എടികെ കൊൽക്കത്ത ടീമുകളുടെ ക്യാപ്റ്റൻമാരായ സന്ദേശ് ജിംഗാൻ, ജോർഡി ഫിഗറസ് മൊണ്ഡൽ എന്നിവരും വേദിയിലെത്തി.

isl-8 ഐഎസ്എല്‍ ഉദ്ഘാടനചടങ്ങില്‍ സല്‍മാന്‍ ഖാന്‍ സൈക്കിളില്‍ എത്തുന്നു. ചിത്രം: റോബർട് വിനോദ്

ഫിഫ അണ്ടർ 17 ലോകകപ്പിലെ ശുഷ്കിച്ച ഗാലറികളെ ഓർമയാക്കിമാറ്റി കലൂർ സ്റ്റേഡിയത്തിലേക്ക് പ്രവഹിച്ച പതിനായിരങ്ങൾ ഐഎസ്എൽ ആവേശത്തിന്റെ നേർക്കാഴ്ചയാകുന്നതിനും കൊച്ചി സാക്ഷിയായി.

നാലുമാസം നീളുന്ന ലീഗിൽ 95 ആവേശക്കളികൾ! കലാശപ്പോരാട്ടം മാർച്ച് 18നു കൊൽക്കത്ത സാൾട്‌ലേക്കിലെ വിവേകാനന്ദ യുവഭാരതി സ്റ്റേഡിയത്തിൽ.

related stories