Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎം– എസ്‍ഡിപിഐ സംഘർഷം; പത്രം ഏജന്റിനെ തലയ്ക്കടിച്ചു വീഴ്ത്തി- വിഡിയോ

CPM-SDPI-Conflict

തിരുവനന്തപുരം∙ സിപിഎം - എസ്ഡിപിഐ സംഘർഷം തുടരുന്ന കാട്ടാക്കടയിൽ പത്രം ഏജന്റിനെ തലയ്ക്കടിച്ചു വീഴ്ത്തിയ വിഡിയോ പുറത്ത്. ദേശാഭിമാനി ഏജന്റും സിപിഎം ബ്രാഞ്ച് അംഗവുമായ ശശികുമാറിനെയാണ് ഇരുമ്പുവടി കൊണ്ട് അടിച്ചുവീഴ്ത്തിയത്. സംഘം പിന്നീട് മാരകായുധങ്ങളുമായെത്തി ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു. തലയ്ക്കും തോളിലും സാരമായി മർദനമേറ്റ ശശികുമാറിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കാട്ടാക്കടയിൽ രണ്ടു ദിവസമായി തുടരുന്ന സംഘർഷങ്ങളുടെ തുടർച്ചയാണു പത്രം ഏജന്റിന് നേരെയുണ്ടായ ആക്രമണമെന്നു പൊലീസ് പറഞ്ഞു. കഴി‍ഞ്ഞദിവസം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഐ.സാജുവിന്റെ വീടിനുനേരെ ആക്രമണമുണ്ടായിരുന്നു. ജനാലച്ചില്ലുകളും കസേരകളും തകർത്തു. ഇതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ സിപിഎം പ്രവർത്തകർ എസ്ഡിപിഐയുടെ കൊടിമരം തകർത്തു. എസ്ഡിപിഐ പ്രവർത്തകന്റെ ലോറിയുടെ ചില്ലുകൾ അടിച്ചു തകർക്കുകയുമുണ്ടായി. ഇരുകൂട്ടരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.