Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്നിധാനത്ത് ആചാരങ്ങള്‍ തെറ്റിച്ച് കയറാൻ ശ്രമിച്ച യുവതി പിടിയിൽ

Parvathy

പമ്പ ∙ ശബരിമല സന്നിധാനത്ത് ആചാരങ്ങള്‍ തെറ്റിച്ച് കയറാൻ ശ്രമിച്ച യുവതിയെ പൊലീസ് പിടികൂടി. 31 വയസുളള തെലങ്കാനക്കാരി പാർവതിയെ ആണ് സന്നിധാനത്തുനിന്നും പിടികൂടിയത്. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ദര്‍ശനത്തിന് എത്തിയതാണ് യുവതി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതിയെ കണ്ടെത്തിയത്. 

തുടർന്ന യുവതിയുടെ രേഖകള്‍ പരിശോധിച്ച ശേഷം ഇവരെ പൊലീസ് താക്കീത് നൽകി പമ്പയിലേക്ക് തിരിച്ചയച്ചു. അതേസമയം പമ്പയിലുണ്ടായിരുന്ന പൊലീസുകാരുടെ പരിശോധനാ വീഴ്ചയാണ് സംഭവത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുണ്ട്. ഇതേത്തുടര്‍ന്ന് പമ്പയിലും മരക്കൂട്ടത്തും നടപന്തലിലും പൊലീസ് പരിശോധന കര്‍ശനമാക്കി.