Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്റണി കമ്മിഷൻ റിപ്പോർട്ട്: സെക്രട്ടേറിയറ്റിൽ മാധ്യമങ്ങളെ വിലക്കി

Media Denied Entry സെക്രട്ടേറിയറ്റിനുമുന്നിൽ കാത്തുനിൽക്കുന്ന മാധ്യമങ്ങൾ. ചിത്രങ്ങൾ: മനോജ് ചേമഞ്ചേരി

തിരുവനന്തപുരം∙ മുൻമന്ത്രി എ.കെ.ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺകെണി വിവാദം അന്വേഷിച്ച ആന്റണി കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ, സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകരെ തടഞ്ഞ് സർക്കാർ. മുഖ്യമന്ത്രിയുടെ ഓഫിസിനു താഴെയാണു സാധാരണ മാധ്യമപ്രവർത്തകരെ അനുവദിക്കുക.

സോളർ കമ്മിഷൻ റിപ്പോർട്ട് സമർപ്പണ സമയത്ത് മുഖ്യമന്ത്രിയുടെ ഓഫിസിനു താഴെ നിൽക്കാൻ മാധ്യമങ്ങളെ അനുവദിച്ചിരുന്നു. എന്നാൽ, ഇന്നു രാവിലെ മാധ്യമങ്ങൾ എത്തിയപ്പോഴാണ് സുരക്ഷാ ജീവനക്കാർ ഗെയ്റ്റിൽവച്ച് തടഞ്ഞത്. എൻസിപിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയമായി ഏറെ നിർണായകമായ റിപ്പോർട്ടാണു കമ്മിഷൻ സമർപ്പിക്കുന്നത്.