Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശീന്ദ്രനെ മന്ത്രിയാക്കണോയെന്ന് തീരുമാനിക്കേണ്ടത് എൻസിപി: കോടിയേരി

Kodiyeri Balakrishnan

കണ്ണൂർ∙ എ.കെ.ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണോ എന്നു തീരുമാനിക്കേണ്ടത് എൻസിപിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജുഡിഷ്യൽ കമ്മിഷൻ റിപ്പോർട്ട് സർക്കാർ പരിശോധിച്ച് നിയമപരമായ നടപടി സ്വീകരിക്കും. മാധ്യമങ്ങൾക്കു പെരുമാറ്റച്ചട്ടം വേണമെന്നു കമ്മിഷൻ നിർദേശിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇന്ത്യയിൽ നിലവിൽ ഇത്തരമൊരു സംവിധാനമില്ല. ഇക്കാര്യത്തിലും നിയമവിദഗ്ധരുമായി ആലോചിച്ച് അഭിപ്രായസമന്വയം ഉണ്ടാക്കി തീരുമാനമെടുക്കുമെന്നും കോടിയേരി പറഞ്ഞു.