Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെരുവു വിളക്കുകൾ സ്ഥാപിക്കരുതെന്ന് ആർക്കും പറയാനാകില്ല: സുരേഷ് ഗോപി

suresh-gopi.jpg.image.784.410

തിരുവനന്തപുരം∙ എംപി, എംഎൽഎ ഫണ്ട് ഉപയോഗിച്ചു തെരുവു വിളക്കുകൾ സ്ഥാപിക്കരുതെന്നു പറയാൻ ഒരു കോർപ്പറേഷൻ ഭരണാധികാരികൾക്കും അവകാശമില്ലെന്നു സുരേഷ് ഗോപി എംപി. ഇന്ത്യ മുഴുവൻ നടക്കുന്ന ഈ പ്രവർത്തനം തിരുവനന്തപുരം കോർപ്പറേഷനിൽ മാത്രം വിലക്കുന്നതു കുത്സിത നീക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോർപ്പറേഷനിൽ ഉണ്ടായ സംഘർഷത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന ബിജെപി കൗൺസിലർമാരെ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ഭരണപരമായ തര്‍ക്കങ്ങളെ കൗൺസിൽ ഹാളിൽ ചർച്ച ചെയ്തു തീർക്കേണ്ടതിനു പകരം തെരുവിലേക്കു വലിച്ചിഴച്ചു വഷളാക്കി. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ സംയമനം കാണിക്കാത്തതിന്‍റെ ഫലമാണിത്. എംപി, എംഎൽഎ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് നിർമ്മിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകളുടെ കറന്‍റ് ചാർജ് അടയ്ക്കാനാവില്ലെന്ന മേയർ വി.കെ. പ്രശാന്തിന്‍റെ നിലപാട് അംഗീകരിക്കാനാവില്ല. അതേസമയം കോർപ്പറേഷൻ സ്വന്തമായി ലൈറ്റുകൾ സ്ഥാപിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇത് ഗൂഢ നീക്കമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

എണ്ണത്തിലെ ഭൂരിപക്ഷം ഉപയോഗിച്ചു കയ്യൂക്കു കാണിക്കാനുള്ള ഇടതുപക്ഷത്തിന്‍റെ നീക്കം ജനങ്ങള്‍ തടയും. ബിജെപി കൗൺസിലർമാർക്കെതിരെ കള്ളക്കേസ് ചുമത്തി ജയിലിലടയ്ക്കാനുള്ള നീക്കം ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

related stories