Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽ ലൈംഗിക പീഡനം കൂടുന്നു; 60 ശതമാനം സ്ത്രീകൾ ഇരകളെന്നു സർവേ

rape-

ന്യൂയോർക്ക്∙ യുഎസിൽ സ്ത്രീകൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. 60 ശതമാനം യുഎസ് സ്ത്രീകളും ലൈംഗിക പീഡനം നേരിടുന്നുവെന്നു ദേശീയ സർവേയിലാണു വെളിപ്പെട്ടത്. വിനോദ, വ്യവസായ, രാഷ്ട്രീയ മേഖലകളിലെ പീഡനക്കേസുകൾ തുടർച്ചയായി വാർത്തയാകുമ്പോഴാണു പുതിയ സർവേഫലം വന്നിരിക്കുന്നത്.

മൂന്നിൽ രണ്ട് ലൈംഗികപീഡനവും നടന്നത് തൊഴിലിടത്തിലാണെന്നു ക്വിന്നിപിയാക് സർവകലാശാലയുടെ സർവേയിൽ പറയുന്നു. സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും പീഡനത്തിന് ഇരയായിട്ടുണ്ട്. 20 ശതമാനമാണ് പുരുഷപീഡനം. ഇതിൽ 60 ശതമാനവും തൊഴിലിടത്തിലാണു സംഭവിച്ചത്.

സ്ത്രീകളിൽ 69 ശതമാനത്തിനു ജോലിസ്ഥലത്തും 43 ശതമാനത്തിനു സാമൂഹിക ഇടപെടലുകൾക്കിടയിലും 45 ശതമാനത്തിനു തെരുവിലും 14 ശതമാനത്തിന് വീടുകളിലുമാണു പീഡനം നേരിട്ടത്. സർവേയിൽ പങ്കെടുത്ത 89 ശതമാനം സ്ത്രീകളും ലൈംഗിക പീഡനം ‘ഗുരുതര പ്രശ്നം’ ആണെന്നാണു പറഞ്ഞതെന്നു സർവകലാശാല അസിസ്റ്റന്റ് ഡയറക്ടർ ടിം മല്ലോയ് വ്യക്തമാക്കി.