Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകളെയും കുട്ടികളെയും പരിചയാക്കി വികസനം അട്ടിമറിക്കുന്നു: മന്ത്രി സുധാകരൻ

G-sudhakaran-1

കൊല്ലം∙ സ്ത്രീകളെയും കുട്ടികളെയും പരിചയാക്കി വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ചിലർ ശ്രമിക്കുന്നതായി മന്ത്രി ജി. സുധാകരൻ. തളിപ്പറമ്പിലെ വയൽക്കിളികളുടെ സമരം ഉൾപ്പെടെ പരാമർശിച്ചായിരുന്നു മന്ത്രിയുടെ പ്രസംഗം. അവിടെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടാണു സമരമുണ്ടായത്. വർഷങ്ങളായി കൃഷിയൊന്നുമില്ലാതെ വെറുതേ കിടക്കുന്ന ആ വയലുമായി യാതൊരു ബന്ധവുമില്ലാത്തവരായിരുന്നു സമരത്തിനു പിന്നിൽ. ചർച്ചയിൽ അലൈൻമെന്റ് മാറ്റം ഉൾപ്പടെയുള്ള നിർദ്ദേശങ്ങൾ വച്ചിട്ടും നാലുവരിപ്പാത നിർമിക്കാൻ അനുവദിക്കില്ലെന്ന നിലപാടായിരുന്നു ഒരു വിഭാഗത്തിന്റേത്. ചില തീവ്രവാദ സംഘടനകൾ ഇത്തരം സമരങ്ങളിലെല്ലാം മുതലെടുപ്പു നടത്താൻ ശ്രമിക്കുന്നുണ്ട്.

സിംഗൂർ ആവർത്തിക്കുമെന്നായിരുന്നു അവിടെ വിതരണം ചെയ്ത ലഘുലേഖയിലുള്ളത്. അങ്ങനെ സിംഗൂർ ആവർത്തിക്കുമെന്നൊന്നും ആരും മനപ്പായസമുണ്ണേണ്ട. വെടിവച്ചു വികസനം നടത്തേണ്ടുന്ന കാര്യമൊന്നും സർക്കാരിനില്ല. നല്ലതല്ലാതെ മറ്റൊന്നും ഈ സർക്കാർ ചിന്തിക്കുന്നില്ല. വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ എന്തൊക്കെ ശ്രമങ്ങളുണ്ടായലും ഈ സർക്കാർ ഇച്ഛാശക്തിയോടെ തന്നെ മുന്നോട്ടു പോകുമെന്നും സുധാകരൻ കൊല്ലത്തു പറഞ്ഞു.

related stories