Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഐയിൽ ഉള്ളത് നിലവാരവും സത്യസന്ധതയുമുള്ള സഖാക്കൾ: ശങ്കരനാരായണൻ

K Sankaranarayanan

കാഞ്ഞങ്ങാട്∙ സിപിഐ മാന്യതയുള്ള പാർട്ടിയാണെന്ന് കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ കെ.ശങ്കരനാരായണൻ. കാഞ്ഞങ്ങാട് ടി.ടി.കെ ഫൗണ്ടേഷൻ സംഘടിപ്പിച്ച എം.കെ. നമ്പ്യാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവാരവും സത്യസന്ധതയുമുള്ള ‘സഖാക്കളാണ്’ സിപിഐയിലുള്ളത്. 1977ൽ സിപിഐ നേതാക്കൾക്കൊപ്പം പ്രവർത്തിച്ച അനുഭവങ്ങൾ ഓർത്തെടുക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് പിളർന്നപ്പോൾ കാമരാജിനോടുള്ള അടുപ്പം കൊണ്ടു മാത്രം താൻ സംഘടനാ കോൺഗ്രസിന്റെ ഭാഗമായി. ഇന്ദിരാ ഗാന്ധിയോട് പ്രത്യേകിച്ച് എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല. പിളർപ്പിന്റെ സമയത്തു പ്രധാന നേതാക്കളെല്ലാം സംഘടനാ കോൺഗ്രസിനൊപ്പം നിന്നപ്പോൾ ജനങ്ങൾ ഇന്ദിരയോടൊപ്പം നിന്നു. ജനങ്ങൾ കൂടെയില്ലാതിരുന്നതിനാൽ പിന്നീടു നടന്ന തിരഞ്ഞെടുപ്പിൽ ഞങ്ങൾ തോറ്റു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന്റെ സമയത്തും സ്ഥിതി സമാനമായിരുന്നു. മികച്ച നേതാക്കളെല്ലാം സിപിഐയോടൊപ്പം നിന്നപ്പോൾ ജനങ്ങൾ സിപിഎമ്മിനോടൊപ്പം നിന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.