Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാരി രാജകുമാരന്‍ വിവാഹിതനാകുന്നു; നടി മേഗന്‍ മാര്‍ക്കിള്‍ വധു

Prince Harry, Meghan Markle

ലണ്ടൻ∙ ചാൾസ്– ഡയാന രാജദമ്പതികളുടെ രണ്ടാമത്തെ പുത്രൻ ഹാരി രാജകുമാരൻ (33) വിവാഹിതനാകുന്നു. യുഎസ് ചലച്ചിത്ര താരവും കാമുകിയുമായ മേഗൻ മാർക്കിളാണ് (36) പ്രതിശ്രുത വധു. അടുത്ത വര്‍ഷം ലണ്ടനിലെ കെന്‍സിങ്ടൻ പാലസിലെ നോട്ടിങാം കോട്ടേജിലായിരിക്കും വിവാഹം.

2016 ലാണ് ഇരുവരും പ്രണയത്തിലായത്. ഈ മാസം ആദ്യം രഹസ്യമായി വിവാഹനിശ്ചയം കഴിഞ്ഞു. ചാള്‍സ് രാജാവാണ് വിവാഹവാര്‍ത്ത ലോകത്തെ ട്വിറ്ററിലൂടെ അറിയിച്ചത്. അഞ്ചാമത്തെ കിരീടാവകാശിയായ ഹാരി, അഫ്ഗാനിസ്ഥാനില്‍ ബ്രിട്ടിഷ് സേനയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തനങ്ങളിലൂടെയും പ്രശസ്തയാണ് മാര്‍ക്കിൾ.