Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അട്ടപ്പാടിയിൽ യുവതിയും കാമുകനും കൊല്ലപ്പെട്ടനിലയിൽ

Crime Scene

പാലക്കാട്∙ അട്ടപ്പാടി കള്ളമല ഊരിൽ കാമുകനെയും യുവതിയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കള്ളമല എലഞ്ഞിക്കുടി വീട്ടിൽ സുര (50), കള്ളമല ഊരിലെ മല്ലിക (45) എന്നിവരെയാണു സമീപത്തെ നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിനു മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അടിയേറ്റാണു മരണമെന്നു സംശയിക്കുന്നു. സംഭവ സ്ഥലത്തു സംശയ സാഹചര്യത്തിൽ കണ്ടെത്തിയ മല്ലിയുടെ ഭർത്താവിനെ നാട്ടുകാർ തടഞ്ഞു വച്ചു. പൊലീസ് സ്ഥലത്തെത്തി.

related stories