Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്ഷാബോട്ടുകള്‍ ഉപയോഗശൂന്യം; നശിക്കുന്നത് ആധുനിക സൗകര്യങ്ങളുള്ള ബോട്ടുകൾ

Coastal Police Boat

കൊല്ലം∙ ചുഴലിക്കാറ്റ് ഭീഷണി തുടരുമ്പോഴും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപകാരപ്രദമാകേണ്ട കോസ്റ്റൽ പൊലീസിന്റെ അഞ്ചരക്കോടിയുടെ രണ്ട് അത്യാധുനിക ബോട്ടുകൾ ഉപയോഗ ശൂന്യമായി കിടക്കുന്നു. ഒന്നര വർഷം മുൻപ് തകരാറിലായ നേത്ര, യോദ്ധ എന്നീ ബോട്ടുകളാണ് അറ്റകുറ്റപ്പണി നടത്താതെ, നീണ്ടകര തുറമുഖം വിട്ട് ആരും അറിയാതെ രഹസ്യകേന്ദ്രത്തിൽ ഒളിപ്പിച്ചിട്ടിരിക്കുന്നത്.

മുബൈ ഭീകാരാക്രമണത്തിനു ശേഷം കടലിലെ ഏതു ദുർഘട സാഹചര്യത്തിലും തിരിച്ചിൽ നടത്താൻ കഴിയുന്ന മൂന്നു ബോട്ടുകൾ കേരളത്തിനു ലഭിച്ചിരുന്നു. എന്നാൽ ഓഖി ചുഴലിക്കാറ്റ് വേട്ടയാടിയപ്പോൾ രണ്ടു ബോട്ടുകൾ രക്ഷാപ്രവർത്തനത്തിനു ഇറങ്ങിയില്ല.

ഏതു ഭീഷണി നേരിടാൻ കടലിൽ എവിടെ വരെയും പോകാൻ കഴിയുന്ന അത്യാധുനിക ബോട്ടുകളാണ് കോസ്റ്റൽ പൊലീസിന്റെ നേത്രയും യോദ്ധയും. രക്ഷപ്രവർത്തനത്തിനു കാണാത്ത ഈ ബോട്ട് കണ്ടത്തിയതു ചവറ തെക്കുംഭാഗത്തേ കായൽ തീരത്താണ്. എപ്പോഴും സജ്ജമായിരിക്കേണ്ട ബോട്ടുകളാണു കേടായതിനെ തുടർന്ന് ഒന്നരവർഷമായി ഇവിടെ കെട്ടിയിട്ടിരിക്കുന്നത്. ബോട്ടുകളുടെ ഡ്രൈവർമാർക്ക് ഒന്നരവർഷമായി ശമ്പളം നൽകിയിട്ട്. സുരക്ഷയ്ക്ക് രണ്ടു പൊലീസുകാരെ നിയോഗിച്ചിട്ടും ബോട്ടു നന്നക്കാൻ സർക്കാർ താല്പര്യം കാണിച്ചിട്ടില്ല. ഒന്നരവർഷത്തോളമായി ബോട്ട് കെട്ടിയിട്ടിരിക്കുന്നുവെന്നും ഇടയ്ക്ക് ഒരു ബോട്ട് എവിടേക്കോ പോകുന്നുണ്ടെന്നും സമീപത്തേ പള്ളി വികാരി മനോരമ ന്യൂസിനോടു പറഞ്ഞു.

കടലിൽ കുടുങ്ങിയവരെ രക്ഷിക്കാൻ മൽസ്യതൊഴിലാളികൾ ബോട്ടുകൾ തിരക്കുമ്പോൾ മൂന്നു ബോട്ടും രക്ഷാപ്രവർത്തനത്തിലാണെന്നു മറുപടിയാണു കോസ്റ്റൽ പൊലീസ് നൽകുന്നത്. മൽസ്യത്തൊഴിലാളികൾ മിക്കപ്പോഴും കടലിൽ അപകടത്തിൽ പെടുന്ന ജില്ലയിലാണ് അത്യാധുനികമായ രക്ഷബോട്ടുകൾ അറ്റകുറ്റപ്പണി നടത്താതെ നശിപ്പിക്കുന്നത്.  

related stories