Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ്എൽ: പുണെയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ചെന്നൈയിൻ എഫ്സി

chennaiyin-fc-goal പുണെ–ചെന്നൈയിൻ മത്സരത്തിൽ നിന്ന്.

പുണെ∙ ഐഎസ്എല്ലിൽ പൂണെ സിറ്റിക്കെതിരെ ചെന്നൈയിൻ എഫ്സിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് പുണെയെ അവരുടെ ഹോം ഗ്രൗണ്ടിൽ തന്നെ ചെന്നൈയിൻ തോൽപ്പിച്ചത്. മൂന്നാം ജയം തേടിയിറങ്ങിയ പുണെയ്ക്കെതിരെ 81–ാം മിനിറ്റിൽ സെറേനോ നേടിയ ഗോളാണ് മത്സരത്തിന്റെ ഗതി മാറ്റിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളുകളൊന്നും നേടാൻ കഴിഞ്ഞിരുന്നില്ല. ഒപ്പത്തിനൊപ്പമുള്ള പ്രകടനമായിരുന്നു മത്സരത്തിലുടനീളം കണ്ടത്. എന്നാൽ 80–ാം മിനിറ്റിൽ പകരക്കാരനായെത്തിയെ ചെന്നൈയിന്റെ ജെയിം ഗാവിലെൻ ചെന്നൈയുടെ വിജയഗോളിലേക്കുള്ള വഴിയൊരുക്കുകയായിരുന്നു. തൊട്ടടുത്ത മിനിറ്റിൽ തന്നെ ഗാവ്‍ലിൻ നൽകിയ പന്ത് പുണെയുടെ വലയിലെത്തിച്ച് ഹെൻറിക് സെറേനോ ചെന്നൈയിന്റെ വിജയഗോൾ കുറിച്ചു.

സീസണിലെ രണ്ടാം ജയത്തോടെ ചെന്നൈയിൻ എഫ്സി പുണെയെ പിന്തള്ളി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു തോൽവിയുമായി ആറു പോയിന്റാണ് ചെന്നൈയിൻ എഫ്സിക്ക് നിലവിലുള്ളത്.