Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.വി. അൻവറിന് ഒത്താശ ചെയ്ത് ഉദ്യോഗസ്ഥ ലോബി; റിപ്പോർട്ട് അകാരണമായി വൈകിപ്പിക്കുന്നു

PV_Anwar

മലപ്പുറം∙ പി.വി. അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ തടയണയുടെ കാര്യത്തിൽ അന്തിമ റിപ്പോർട്ട് അകാരണമായി ഉദ്യോസ്ഥ തലത്തിൽ വൈകിപ്പിക്കുന്നതായി റിപ്പോർട്ട്. കലക്ടർ പലവട്ടം ആവശ്യപ്പെട്ടിട്ടും പെരിന്തൽമണ്ണ ഡപ്യൂട്ടി കലക്ടർ റിപ്പോർട്ട് കൈമാറിയില്ല.

കലക്ടറുടെ സ്റ്റോപ്പ് മെമ്മോയെ അവഗണിച്ചാണ് കക്കാടംപൊയിലിൽ പി.വി. അൻവർ എംഎൽഎ നിയമവിരുദ്ധമായി നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. അതീവ പരിസ്ഥിതി ലോല മേഖലയാണന്ന ഡിഎഫ്ഒയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും റിപ്പോർട്ടുകളും മുഖവിലക്കെടുത്തില്ല. ജലസംഭരണിയിൽ ബോട്ടിങ് അടക്കം ആസൂത്രണം ചെയ്ത് പി.വി. അൻവർ മുന്നോട്ടു പോകുമ്പോൾ സർക്കാർ നടത്തിയ നടത്തിയ അന്വേഷണ റിപ്പോർട്ട് പൂഴ്ത്തിവയ്ക്കുകയാണെന്നാണ് ആരോപണം.

തടയണയുമായി ബന്ധപ്പെട്ട നിയമലംഘനം പരിശോധിച്ചു തീരുമാനമെടുക്കാൻ പെരിന്തൽമണ്ണ ആർഡിഒയ്ക്കാണു ചുമതല നൽകിയത്. ജലസേചന, പൊതുമരാമത്ത്, ജിയോളജി ഉദ്യോഗസ്ഥരെല്ലാം ചേർന്നു പലവട്ടം പരിശോധിച്ചിട്ടും റിപ്പോർട്ട് കലക്ടർക്കു കൈമാറുന്നതു വൈകുകയാണ്. സ്വകാര്യ തടയണക്കെതിരെയുള്ള നടപടി വൈകാനുള്ള കാരണം ഭരണ സ്വാധീനമാണന്ന ആക്ഷേപവുമുണ്ട്.