Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി ഗുജറാത്തിലേക്ക്; ദുരിതാശ്വാസത്തിന് ഇറങ്ങണമെന്ന് അണികളോട് മോദി

Narendra Modi

ന്യൂഡൽഹി∙ ഒാഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരിതബാധിത മേഖലകളില്‍ ആളുകൾക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നു ട്വിറ്ററിലൂടെ പ്രധാനമന്ത്രി അറിയിച്ചു.

അധികാരികളുമായും ഉദ്യോഗസ്ഥരുമായും കാര്യങ്ങൾ ചർച്ച ചെയ്തു. എല്ലാ സഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേയ്ക്കാണ് അടുക്കുന്നത്. ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ ഗുജറാത്തിലെ ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം. ജനങ്ങളുടെ തോളോടുതോൾ ചേർന്നു പ്രവർത്തിക്കണമെന്നും മോദി ആഹ്വാനം ചെയ്തു.

രാജ്യത്തിന്റെ തെക്കൻ തീരത്ത് ആഞ്ഞടിച്ച ഓഖി ഗുജറാത്ത് തീരത്തേക്ക് അടുക്കുകയാണ്. ഗുജറാത്തിലും മഹാരാഷ്ട്രയിലും കടലാക്രമണത്തിനും കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. 24 മണിക്കൂർ തുടർച്ചയായി മഴ പെയ്തേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. മഹാരാഷ്ട്രയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി നൽകി. അതിനിടെ, മറ്റൊരു ചുഴലിക്കാറ്റിനു സാധ്യതയുമായി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടത് ആശങ്ക പരത്തിയിട്ടുണ്ട്.

related stories