Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎൻ നിരോധനത്തോടെ അണ്വായുധങ്ങൾ ചരിത്രമാകും: ഐക്യാൻ അധ്യക്ഷ

beatrice-fihn ബിയാട്രിസ് ഫിൻ

ജനീവ (സ്വിറ്റ്സർലൻഡ്)∙ ആഗോള തലത്തിൽ ആണവായുധങ്ങൾ നിരോധിക്കാൻ ഐക്യരാഷ്ട്ര സംഘടന ഒരുങ്ങുമ്പോൾ ഏറെ സന്തോഷത്തിലാണ് ഇന്റർനാഷനൽ ക്യാംപെയ്ൻ ടു അബോളിഷ് നൂക്ലിയർ വെപ്പൺസ് (ഐക്യാൻ) എന്ന സംഘടന. സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഏറ്റുവാങ്ങാൻ തയാറെടുക്കുകയാണ് ഈ വർഷത്തെ പുരസ്കാര ജേതാക്കളായ ഐക്യാൻ. ഡിസംബർ 10നാണ് പുരസ്കാര ദാന ചടങ്ങ്.

യുഎന്നിന്റെ നിരോധനം വരുന്നതോടെ ആണവായുധങ്ങൾ ചരിത്രത്തിന്റെ ഭാഗമായി മാറുമെന്നാണു വിശ്വസമെന്ന് ഐക്യാൻ അധ്യക്ഷ ബിയാട്രിസ് ഫിൻ അറിയിച്ചു. ഈ ജൂലൈയിലാണ് യുഎൻ ആണവായുധങ്ങൾ നിരോധിക്കാനുള്ള പ്രമേയം സ്വീകരിച്ചത്.

മുറിക്കകത്ത് പുകവലിക്കരുതെന്നു പറഞ്ഞപ്പോൾ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. എന്നാൽ അവർ സ്വയം പുകവലി നിർത്താൻ നമ്മൾ കാത്തിരുന്നില്ല. നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നു. 10 വർഷങ്ങൾക്കുശേഷം നോക്കുമ്പോൾ വലിയ വ്യത്യാസം കാണപ്പെട്ടു. അതുപോലെ തന്നെയാണ് ആണവായുധങ്ങളുടെ കാര്യവും.

അണ്വായുധ നിരോധന നിയമവും ഐകാനിന്റെ നൊബേൽ പുരസ്കാരവും ആണവായുധങ്ങൾ നിരോധിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു. സാഹചര്യങ്ങൾ വളരെയധികം മോശമാവുകയാണെന്ന് ഉത്തര കൊറിയയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി ഫിൻ പറഞ്ഞു. എന്തിനും ഒരു അവസാനം ഉണ്ടായെ പറ്റൂ. എന്നാൽ ആണവായുധങ്ങൾ നമ്മളെ നശിപ്പിക്കണോ അതോ നമ്മൾ ആണവായുധങ്ങളെ നശിപ്പിക്കണോ എന്നതു തിരഞ്ഞെടുക്കാൻ നമുക്കാകും, ഫിൻ വ്യക്തമാക്കി.

related stories