Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

31ലെ കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ്സി മൽസരം മാറ്റിവയ്ക്കണം: പൊലീസ്

kerala-blasters-fans

കൊച്ചി∙ ഡിസംബർ 31നു നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ്സി ഐഎസ്എൽ മൽസരം മാറ്റിവയ്ക്കണമെന്ന് പൊലീസ്. പുതുവർഷമായതിനാൽ കൂടുതൽ സേനയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിക്കേണ്ടിവരും. അതിനാൽ മൽസരം നടക്കുന്ന സ്റ്റേഡിയത്തിനുള്ളിൽ ആവശ്യത്തിനു പൊലീസിനെ നിയോഗിക്കാൻ സാധിക്കില്ലെന്നും പൊലീസ് അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോടാണ് പൊലീസ് ആവശ്യമുന്നയിച്ചിരിക്കുന്നത്.