Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ സീസണിലെ തകർപ്പൻ പോരാട്ടം; കൊൽക്കത്തയെ തകർത്ത് ചെന്നൈയ്ൻ എഫ്സി

Chennaiyin FC and ATK

ചെന്നൈ ∙ ഐഎസ്എൽ ഫുട്ബോളിൽ ഈ സീസൺ കണ്ട ഏറ്റവും വാശിയേറിയ പോരാട്ടത്തിൽ കൊൽക്കത്തയ്ക്കെതിരെ ചെന്നൈയ്ൻ എഫ്സിക്ക് തകർപ്പൻ ജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സ്വന്തം കാണികൾക്കു മുന്നിൽ ചെന്നെയുടെ ജയം. ഏഴു മിനിറ്റിനിടെ വീണ മൂന്നു ഗോളുകളാണ് മൽസരം ആവേശഭരിതമാക്കിയത്. ജയത്തോടെ ചെന്നൈ നിർണായകമായ മൂന്നു പോയിന്റ് സ്വന്തമാക്കി. ഇതോടെ നാലു മൽസരങ്ങളിൽനിന്ന് മൂന്നു ജയവും ഒരു തോൽവിയുമായി ചെന്നൈയ്ക്ക് ഒൻപതു പോയിന്റായി. നാലു മൽസരങ്ങൾ കളിച്ചെങ്കിലും കൊൽക്കത്തയ്ക്ക് ഇതുവരെ വിജയം കണ്ടെത്താനായിട്ടില്ല.