Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പട്ടയം റദ്ദാക്കൽ: ജോയ്സ് ജോർജ് എംപി കലക്ടർക്ക് അപ്പീൽ നൽകി

Joice George

തൊടുപുഴ∙ കൊട്ടാക്കമ്പൂരിലെ 28 ഏക്കർ ഭൂമിയുടെ പട്ടയം റദ്ദാക്കിയ ദേവികുളം സബ് കലക്ടറുടെ നടപടിക്കെതിരെ ജോയ്സ് ജോർജ് എംപി ഇടുക്കി കലക്ടർക്ക് അപ്പീൽ നൽകി. അപ്പീൽ ഫയലിൽ സ്വീകരിച്ചു. ദേവികുളം സബ് കലക്ടർ വി.ആർ. പ്രേംകുമാറാണ് കഴിഞ്ഞമാസം ഒൻപതിന് ജോയ്സ് ജോർജിന്റെ ഭൂമിയുടെ പട്ടയം റദ്ദാക്കിയത്. അനധികൃതമായി ഭൂമി കയ്യേറിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. പരാതിയുണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകണമെന്നായിരുന്നു അധികൃതർ ജോയ്സ് ജോർജിനെ അറിയിച്ചത്.

related stories