Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടം; സ്ത്രീകളും കുട്ടികളുമടക്കം 10 മരണം

ROAD-ACCIDENT

തിരുച്ചിറപ്പള്ളി∙ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ പത്ത് മരണം. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. നാഗര്‍കോവിലില്‍നിന്ന് തിരുപ്പതിയിലേക്കു പോയവരാണ് അപകടത്തില്‍പ്പെട്ടത്. മധുര-തിരുച്ചിറപ്പള്ളി ദേശീയപാതയിലെ തുവരന്‍കുറിച്ചിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ ട്രാവലര്‍ ഇടിച്ചാണ് അപകടം.