Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായിക്കു ചുറ്റും സവർണ ഉപജാപകവൃന്ദം പ്രവർത്തിക്കുന്നു: വെള്ളാപ്പള്ളി

Vellappally Natesan

ആലപ്പുഴ ∙ മുഖ്യമന്ത്രി പിണറായി വിജയനു ചുറ്റും സവർണ ഉപജാപകവൃന്ദം പ്രവർത്തിക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍. അവരുടെ സമ്മർദമാണ് ദേവസ്വം ബോർഡിലെ മുന്നാക്ക സംവരണത്തിനു പിന്നിലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തെത്തുടർന്ന് സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെട്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പാവങ്ങളുടെ മരണം രാഷ്ട്രീയവല്‍ക്കരിക്കരുത്. മുഖ്യമന്ത്രിയോട് മല്‍സ്യത്തൊഴിലാളികള്‍ കാണിച്ചത് ശരിയായില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

related stories