Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴയിൽ രണ്ടു വാഹനാപകടങ്ങളിലായി മൂന്നു മരണം

alapuzha-accident ചേർത്തലയിൽനടന്ന അപകടത്തിന്റെ ചിത്രം.

ആലപ്പുഴ∙ ചേര്‍ത്തല പതിനൊന്നാം മൈലില്‍ മായിത്തറയ്ക്കു സമീപം കാറിൽ ബസിടിച്ചു രണ്ടുപേർ മരിച്ചു. കാര്‍ യാത്രക്കാരനായ ശിവറാമും വഴിയില്‍ ബസ് കാത്തുനിന്ന ഹരീഷുമാണ് മരിച്ചത്. രാവിലെ ആറുമണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബസ് പാഞ്ഞു കയറിയാണു ബസ് കാത്തുനിന്നയാള്‍ മരിച്ചത്.

അതേസമയം, മാവേലിക്കര പ്രായിക്കര പാലത്തിനു സമീപം സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ മറ്റൊരു അപകടത്തിൽ മാന്നാർ ഉളുന്തി സ്വദേശിയായ യുവാവ് മരിച്ചു.

alapuzha-accident-1 ചേർത്തലയിൽനടന്ന അപകടത്തിന്റെ ചിത്രം.

ദേശീയ പാതയില്‍ അപകടങ്ങള്‍ കൂടി വരുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം മാത്രം ദേശീയ പാതയില്‍ കായംകുളത്തിനും അരൂരിനും ഇടയില്‍ 26 പേര്‍ മരിച്ചു. കഴിഞ്ഞ 11 മാസങ്ങള്‍ക്കിടെ ആയിരത്തില്‍ അധികം അപകടങ്ങളും 187 മരണങ്ങളും ഉണ്ടായതായാണ് റിപ്പോര്‍ട്ട്.