Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരുടെ പട്ടിക നീട്ടണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി

Pinarayi Vijayan

തിരുവനന്തപുരം∙ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരുടെ പിഎസ്‌സി പട്ടിക നീട്ടണമെന്ന വനംവകുപ്പിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി. പട്ടികയില്‍ പത്ത് ശതമാനത്തിനുപോലും ജോലി നല്‍കാനാകാത്ത സാഹചര്യത്തിലാണു വനംമന്ത്രി നേരിട്ടു മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. ഒഴിവുകള്‍ പിഎസ‌്സിയെ യഥാസമയം അറിയിക്കുന്നതില്‍ വനംവകുപ്പിനു വീഴ്ച പറ്റിയെന്നും ആരോപണം.

2017 ജനുവരിയിലാണു പട്ടിക പ്രസിദ്ധീകരിച്ചത്. അയ്യായിരലധികം പേര്‍ ഉള്ള ലിസ്റ്റില്‍നിന്നു ജോലി ലഭിച്ചതു വെറും 450 പേര്‍ക്ക്. ഉദ്യോഗാര്‍ഥികളുടെ പരാതിയെത്തുടര്‍ന്നു പട്ടിക നീട്ടണമെന്നു വനംവകുപ്പും പിഎസ‌്സിയും സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഈ ആവശ്യം തള്ളി.

പട്ടികയില്‍ ഉള്ളവരെ പരമാവധി ഉള്‍പ്പെടുത്താന്‍ വനംവകുപ്പ് ചെയ്യേണ്ടതും ചെയ്തിട്ടില്ല. 10 പുതിയ ഫോറസ്റ്റ് സ്റ്റേഷനില്‍ ഉള്‍പ്പെടെയുള്ള ഒഴിവുകള്‍ വനംവകുപ്പ് പിഎസ‌്സിയെ അറയിച്ചിട്ടില്ല. നിലവിലെ സ്റ്റാഫ് പാറ്റേണ്‍ പ്രകാരം പോലും വനംവകുപ്പില്‍ ആവശ്യത്തിനു ജീവനക്കാരില്ലാഞ്ഞിട്ടും ആയിരക്കണക്കിനു ഉദ്യോഗാര്‍ഥികളെയാണു സര്‍ക്കാരും പിഎസ്‌സിയും പരീക്ഷ നടത്തി പറ്റിക്കുന്നത്.

related stories