Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെഡിയുവിലേക്കില്ലെന്നു മാത്യു ടി. തോമസും; വീരേന്ദ്രകുമാറിനു തിരിച്ചടി

Mathew T Thomas

കോഴിക്കോട്∙ ഇടതുപക്ഷത്തേക്കു ചേക്കാറാന്‍ ഒരുങ്ങുന്ന എം.പി. വീരേന്ദ്രകുമാറിന്‍റെ നീക്കത്തിനു വീണ്ടും തിരിച്ചടി. എം.പി. വീരേന്ദ്രകുമാറിന്‍റെ പാര്‍ട്ടിയിലേക്കില്ലെന്നു ജെഡിഎസ് നേതാവും മന്ത്രിയുമായ മാത്യു ടി. തോമസ്. യുഡിഎഫ് വിട്ടുവന്നാല്‍ വീരേന്ദ്രകുമാറിനു ജെഡിഎസില്‍ ലയിക്കാം. ജെഡിഎസ് ദേശീയനേതൃത്വവുമായി ബന്ധം വിഛേദിക്കണമെന്ന വീരന്‍റെ ആവശ്യവും അംഗീകരിക്കില്ല. ജെഡിഎസില്‍ അഭിപ്രായവ്യത്യാസമില്ലെന്നും മാത്യു ടി. തോമസ് മനോരമ ന്യൂസിനോടു പറഞ്ഞു.

യുഡിഎഫ് വിടില്ലെന്നു പ്രഖ്യാപിച്ച കോഴിക്കോട്, കണ്ണൂര്‍ ഘടകങ്ങള്‍ക്കു പിന്തുണയുമായി ആറ് ജില്ലാ കമ്മറ്റികള്‍ കൂടി രംഗത്തെത്തിയതോടെ വീരേന്ദ്രകുമാറിന്റെ നീക്കങ്ങൾക്കു സ്വന്തം പാളയത്തിലും തിരിച്ചടി നേരിട്ടിരുന്നു. കോഴിക്കോട്, കണ്ണൂര്‍ ജില്ലാ ഘടകങ്ങള്‍ മാത്രമായിരുന്നു ഇതുവരെ യുഡിഎഫ് വിടുന്നതിനെ എതിര്‍ത്തിരുന്നെങ്കില്‍ ഇപ്പോള്‍ കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലാ കമ്മറ്റികള്‍ കൂടി എല്‍ഡിഎഫ് പ്രവേശനത്തെ എതിര്‍ത്തു രംഗത്തെത്തി.