Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.വി.അൻവറിന്റെ നിയമലംഘനങ്ങൾ അന്വേഷിക്കുമെന്ന് തൊഴിൽ മന്ത്രി

PV_Anwar

തിരുവനന്തപുരം∙ പി.വി. അൻവർ എംഎൽഎയുടെ നിയമലംഘനങ്ങൾ അന്വേഷിക്കുമെന്ന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ. തൊഴിൽ നിയമലംഘനങ്ങളെക്കുറിച്ചാണ് അന്വേഷണം. പരാതി ലഭിച്ചിട്ടില്ലെന്നും വാർത്തകളുടെ അടിസ്ഥാനത്തിലാണു നടപടിയെന്നും മന്ത്രി വ്യക്തമാക്കി. തൊഴിലാളികൾക്ക് ഇഎസ്ഐ, പിഎഫ് ആനുകൂല്യങ്ങൾ നിഷേധിക്കുന്നുവെന്നാണ് ആരോപണം.

അതേസമയം, അൻവറിന്റെ അനധികൃത തടയണ നിർമാണത്തിൽ പിന്നീട് നടപടിയെടുക്കുമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കലക്ടറുടെ റിപ്പോർട്ട് കണ്ടതിനുശേഷമാവും ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മലപ്പുറം ചീങ്കണ്ണിപ്പാലയില്‍ പി.വി.അന്‍വര്‍ അനധികൃതമായി നിര്‍മിച്ച തടയണ പൊളിക്കാന്‍ ആര്‍ഡിഒ കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു. ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് തടയണ നിര്‍മിച്ചതെന്ന് പെരിന്തല്‍മണ്ണ ആര്‍ഡിഒ മലപ്പുറം കലക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്തു. തടയണയുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ഉള്‍പ്പെടുത്തി കലക്ടര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറും.

എംഎല്‍എയുടേത് കടുത്ത നിയമലംഘനങ്ങള്‍

പി.വി അൻവർ എംഎൽഎ ചീങ്കണ്ണിപ്പാലിയിൽ തടയണ നിർമിച്ചത് പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി ആർഡിഒയ്ക്കു സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പി.വി.അൻവറിന് 2015 ജൂൺ - ജൂലൈ മാസങ്ങളിലായി തടയണ നിർമിക്കാൻ ഒരു അനുമതിയും പഞ്ചായത്ത് നൽകിയിട്ടില്ലെന്ന് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോൺക്രീറ്റും കല്ലും ഉപയോഗിച്ചായിരുന്നു തടയണ നിർമാണം.