Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉടുമൽപേട്ടയിൽ കാർ പുഴയിലേക്കു മറിഞ്ഞ് മൂന്നു യുവാക്കൾ മരിച്ചു

Crime Scene അപകടത്തിൽപ്പെട്ട കാർ കനാലിൽ നിന്നുയർത്തിയപ്പോൾ.

പാലക്കാട്∙ ഉടുമൽപ്പേട്ടയ്ക്കു സമീപം കാർ കനാലിലേക്കു മറിഞ്ഞ് അങ്കമാലി സ്വദേശികളായ മൂന്നു യുവാക്കൾ മരിച്ചു. ഒരാളെ കാണാതായി. അങ്കമാലി മഞ്ഞപ്ര പുതുശ്ശേരി വീട്ടിൽ ജോസ് പി. ജോസഫിന്റെ മകൻ ആൽഫ (19) രക്ഷപെട്ടു. കാറിൽ അഞ്ചുപേർ ഉണ്ടായിരുന്നു. ഒരാൾ പരുക്കേറ്റ് ചികിത്സയിലാണ്. മൂന്നാറിൽ നിന്ന് ഉടുമൽപ്പേട്ട വഴി പൊള്ളാച്ചിയിലേക്ക് വരുമ്പോൾ കെഡിമേടാണ് അപകടമുണ്ടായത്.