Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടോം ജോസിന് അനധികൃത സ്വത്തില്ലെന്ന് വിജിലൻസ്; കേസ് അവസാനിപ്പിക്കുന്നു

tom-jose

മൂവാറ്റുപുഴ∙ അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസിന് അനധികൃതസ്വത്തില്ലെന്ന് വിജിലന്‍സ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലെ കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു. ടോം ജോസിന് കുടുംബപരമായ ആസ്തിയുണ്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയാണ് കേസെടുത്തത്. ടോം ജോസിന് അനധികൃത സ്വത്തുണ്ടെന്നായിരുന്നു വിജിയലൻസ് മുൻപു കോടതിയിൽ സമർപ്പിച്ച പ്രഥമവിവര റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

അനധികൃത സ്വത്തിലൂടെ മഹാരാഷ്ട്രയിലെ സിന്ധുദുർഗയിൽ 1.63 കോടി രൂപയുടെ ഭൂമി വാങ്ങിയെന്നായിരുന്നു ആരോപണം. 2010 ജനുവരി മുതൽ 2016 സെപ്റ്റംബർ വരെയുള്ള കാലയളവിൽ കണക്കിൽപ്പെടാത്ത 1.91 കോടിരൂപ വിലമതിക്കുന്ന അധിക സ്വത്തു സമ്പാദിച്ചെന്നു വിജിലൻസ് പ്രഥമവിവര റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 2.39 കോടി രൂപയാണു 2010 മുതൽ 2016 സെപ്റ്റംബർ വരെയുള്ള കാലയളവിൽ ടോം ജോസ് സമ്പാദിച്ചതെന്നും ഇത് യഥാർഥ വരുമാനത്തെക്കാൾ 62.35% കൂടുതലാണെന്നും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ എഫ്ഐആറിൽ പറഞ്ഞിരുന്നു.

related stories