Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രീമിയർ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി (2–1)

Manchester City vs Manchester United

ലണ്ടൻ∙ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണെറ്റഡിനെ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കു തോല്‍പ്പിച്ചു. ഇതോടെ തുടര്‍ച്ചയായ 14 വിജയങ്ങളുമായി പ്രീമിയർ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി കുതിപ്പു തുടരുകയാണ്. സ്പാനിഷ് ലീഗില്‍ വില്ലാറയലിനെ രണ്ടുഗോളുകള്‍ക്കു ബാര്‍സിലോനയും പരാജയപ്പെടുത്തി.

സിറ്റിയുടെ ചടുലമായ ആക്രമണശൈലിയും ഉറച്ച പ്രതിരോധനിരയും കാറ്റടിച്ചാല്‍ വീഴുന്നതാണെന്ന യുണൈറ്റഡ് പരിശീലകന്‍ ഹോസെ മൗറീഞ്ഞോയുടെ വാക്കുകളെ മഞ്ഞിനൊപ്പമെത്തിയ ഗോള്‍മഴയില്‍ മുക്കികളഞ്ഞു സിറ്റിയുടെ പോരാളികള്‍. പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ എറ്റുമുട്ടിയപ്പോള്‍ കളിയാവേശം ഗാലറിയിലും വാനോളം ഉയര്‍ന്നു. ഡേവിഡ് സില്‍വയും നിക്കൊളാസ് ഒട്ടമെന്‍ഡിയുമാണ് സിറ്റിയുടെ വിജയശിൽപികളായത്. മാര്‍കസ് റാഷ്ഫോര്‍ഡിന്റെ വകയായിരുന്നു യുണൈറ്റഡിന്റെ ആശ്വാസഗോള്‍.