Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിപ്പൂരിൽ ഏവിയേഷൻ വിദ്യാർഥിയുടെ ആത്മഹത്യാ ശ്രമം: പ്രിൻസിപ്പൽ അറസ്റ്റിൽ

മലപ്പുറം ∙ കരിപ്പൂരിൽ ഏവിയേഷൻ വിദ്യാർഥിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് കോളജ് പ്രിൻസിപ്പൽ അറസ്റ്റിൽ. ഐപിഎംഎസ് കോളജ് പ്രിന്‍സിപ്പല്‍ ദീപ മണികണ്ഠനെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനിയുടെ അഞ്ച് സഹപാഠികള്‍ നേരത്തേ അറസ്റ്റിലായിരുന്നു. തിരുവനന്തപുരം ഐപിഎംഎസ് ഏവിയേഷന്‍ അക്കാദമിയിലെ സഹപാഠികളാണ് അറസ്റ്റിലായത്. മാനസിക പീഡനം, ദലിത് പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റിലായവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.