Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി രാഹുൽ യുഗം, അത്താഴ വിരുന്നെന്ന് കോൺഗ്രസ്; പ്രധാനപ്പെട്ട വാർത്തകൾ അറിയാം

news-at-a-glance

അതൊരു അത്താഴവിരുന്ന്, മോദിക്കു ‘രഹസ്യ’ യോഗവും: ആഞ്ഞടിച്ച് കോൺഗ്രസ്

ന്യൂഡല്‍ഹി∙ എല്ലാവരെയും അറിയിച്ചു നടത്തിയ ഒരു യോഗം എങ്ങനെയാണ് പ്രധാനമന്ത്രിക്കു മാത്രം ‘രഹസ്യ’മായി മാറിയതെന്ന് കോൺഗ്രസ്. മുൻ സൈനിക മേധാവിയും നയതന്ത്രജ്ഞരും മറ്റു രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ പങ്കെടുത്ത യോഗത്തെ ‘രഹസ്യ’ കൂടിക്കാഴ്ചയെന്നു വിളിക്കുന്നതിലൂടെ മോദിയുടെ ലക്ഷ്യം വ്യക്തമാണ്. വിശദമായ വായനയ്ക്ക്...

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ; 16ന് ചുമതലയേൽക്കും

ന്യൂഡൽഹി∙ കോണ്‍ഗ്രസിൽ ഇനി പുതുയുഗം. പാർട്ടി അധ്യക്ഷനായി രാഹുൽ ഗാന്ധിയെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതായും രാഹുലിനെ അധ്യക്ഷനായി തിരഞ്ഞെടുത്തതായും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. വിശദമായ വായനയ്ക്ക്...

2018ൽ ഇന്ത്യയുടെ ജിഡിപി 7.5% ആകും; ആഗോള നിക്ഷേപക ബാങ്ക് നോമുറ

സിംഗപ്പൂർ∙ 2018ൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 7.5% വളർച്ച രേഖപ്പെടുത്തുമെന്ന് ആഗോള നിക്ഷേപക ബാങ്കായ നോമുറ. 2017ലെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ ജിഡിപി 5.7% ആയിരുന്നു. മൂന്നാം പാദത്തിൽ ഇത് 6.3% ആയി ഉയർന്നു. നാലാം പാദത്തിൽ 6.7% ആകുമെന്നാണു നോമുറയുടെ വിലയിരുത്തൽ. വിശദമായ വായനയ്ക്ക്...

രഞ്ജി ക്വാർട്ടർ: വിദർഭയ്ക്കെതിരെ കേരളത്തിന് 412 റൺസിന്റെ കൂറ്റൻ തോൽവി

സൂറത്ത് ∙ രഞ്ജി ട്രോഫിയിൽ സെമിഫൈനൽ പ്രതീക്ഷ നേരത്തെതന്നെ കൈവിട്ട കേരളത്തിന്, വിദർഭയ്ക്കെതിരായ ക്വാർട്ടർ പോരാട്ടത്തിൽ വമ്പൻ തോൽവി. 412 റൺസിനാണ് കേരളത്തെ വിദർഭ തകർത്തുവിട്ടത്. 578 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കേരളം രണ്ടാം ഇന്നിങ്സിൽ 165 റൺസിന് എല്ലാവരും പുറത്തായി. വിശദമായ വായനയ്ക്ക്...

ചീഫ് ജസ്റ്റിസിന്റെ വിമർശനം; രാജീവ് ധവാൻ അഭിഭാഷകവൃത്തി ഉപേക്ഷിച്ചു

ന്യൂഡൽഹി ∙ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അപൂർവമായ സംഭവവികാസത്തിൽ, ചീഫ് ജസ്റ്റിസുമായുള്ള അഭിപ്രായ ഭിന്നതകളുടെ പേരിൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ അഭിഭാഷകവൃത്തി ഉപേക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിമർശനത്തിന് വിധേയനായ രാജീവ് ധവാനാണ്, അദ്ദേഹത്തിന് പ്രത്യേകമായ അയച്ച കത്തിൽ അഭിഭാഷകവൃത്തി ഉപേക്ഷിക്കുന്നതായി അറിയിച്ചത്. വിശദമായ വായനയ്ക്ക്...

പ്രതിഷേധവുമായി ലത്തീൻ സഭ; ആയിരങ്ങളെ അണിനിരത്തി രാജ്ഭവനിലേക്കു മാർച്ച് – ചിത്രങ്ങൾ

തിരുവനന്തപുരം∙ ഓഖി ചുഴലിക്കാറ്റിൽ കാണാതായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലത്തീൻ കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്കു നടത്തുന്ന മാർച്ച് തുടങ്ങി. ആയിരക്കണക്കിനു പേരാണ് മാർച്ചിൽ പങ്കെടുക്കുന്നത്. പാളയം സെന്റ് ജോസഫ് ദേവാലയത്തിൽനിന്നാണ് മാർച്ച് ആരംഭിച്ചത്. വിശദമായ വായനയ്ക്ക്...

കൂടുതൽ വാർത്തകൾക്ക്: Latest News