Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാരാണസിയില്‍ യുവതിക്കും ഫ്രഞ്ച് പൗരനും നേരെ അക്രമം; എട്ടുപേർ പിടിയിൽ

french-tourist അക്രമത്തിൽ പരുക്കേറ്റ ഫ്രഞ്ചു പൗരന്‍. ചിത്രം: എഎൻഐ ട്വിറ്റർ

മിർസപൂർ∙ വാരാണസിയില്‍ യുവതിയെയും ഫ്രഞ്ചുകാരനായ വിനോദസഞ്ചാരിയെയും അക്രമിച്ച സംഭവത്തിൽ എട്ടുപേര്‍ പൊലീസ് പിടിയിൽ. ലഖാനിയ ദരി വെള്ളച്ചാട്ടം സന്ദർശിക്കുകയായിരുന്ന യുവതിക്കു നേരെ ഒരു സംഘമാളുകൾ അക്രമം നടത്തുകയായിരുന്നു. ഇത് തടയാനെത്തിയ ഫ്രഞ്ചുകാരനും തുടർന്ന് പരുക്കേറ്റെന്നാണ് പൊലീസ് ഭാഷ്യം. രണ്ടു സംഘങ്ങൾ തമ്മിലുള്ള തർക്കത്തില്‍ ഫ്രഞ്ചു ടൂറിസ്റ്റ് തലയിട്ടതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. വാരണസി സ്വദേശിയായ യുവതിക്കും അക്രമത്തിൽ പരുക്കുണ്ട്. യുവതിയുടെ ബന്ധുവിനും നേരെ അക്രമമുണ്ടായതായി പരാതിയിലുണ്ട്.