Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മികച്ച അന്വേഷണാത്മക റിപ്പോർട്ട്: എ.എസ്. ഉല്ലാസിന് മീഡിയ അക്കാദമി അവാർ‍ഡ്

ullas

കൊച്ചി∙ മികച്ച അന്വേഷണാത്മക റിപ്പോർട്ടിന് കേരള മീഡിയ അക്കാദമി ഏർപ്പെടുത്തിയ ചൊവ്വര പരമേശ്വരൻ അവാർഡ് മലയാള മനോരമ കോട്ടയം സീനിയർ റിപ്പോർട്ടർ എ.എസ്. ഉല്ലാസിന്. ‘തിന്നുന്നതെല്ലാം മീനല്ല’ എന്ന പരമ്പരയ്ക്കാണ് അവാർഡ്.

ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എ.എൻ. സത്യവ്രതൻ അവാർഡിന് മംഗളം പത്രത്തിലെ വി.പി. നിസാറും പ്രാദേശിക പത്രപ്രവർത്തനത്തിനുള്ള ഡോ. മൂർക്കന്നൂർ നാരായണൻ അവാർഡിന് മാതൃഭൂമി കളമശ്ശേരി ലേഖകൻ എൻ.പി. ഹരിദാസും എഡിറ്റോറിയലിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡിന് കേരള ഭൂഷണത്തിലെ എക്സിക്യുട്ടിവ് എഡിറ്റർ കെ.എം. സന്തോഷ്കുമാറും അർഹരായി. 

വാർത്താ ചിത്രത്തിനുള്ള അവാർഡ് മെട്രോ വാർത്ത(കൊച്ചി)യിലെ ചീഫ് ഫൊട്ടോഗ്രഫർ മനു ഷെല്ലിയും ദൃശ്യമാധ്യമപ്രവർത്തകനുള്ള അവാർഡ് ഏഷ്യാനെറ്റ് ന്യൂസിലെ സലാം പി. ഹൈദ്രോസും നേടി. 25,000 രൂപയാണ് അവാർഡ് തുക. ജനുവരിയിൽ മീഡിയ അക്കാദമിയിലെ ചടങ്ങിൽ അവാർഡ് സമ്മാനിക്കും.