Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണ തന്റേതല്ല: പി.വി.അൻവർ എംഎൽഎ

PV_Anwar

നിലമ്പൂർ∙ മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണ തന്റേതല്ലെന്നു പി.വി.അന്‍വര്‍ എംഎല്‍എ. നിയമം അതിന്‍റെ വഴിക്കുപോകുമെന്നും തീരുമാനമെടുക്കേണ്ടത് ഉടമസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. തടയണയുടെ കാര്യത്തില്‍ താന്‍ മറുപടി പറയേണ്ട കാര്യമില്ലെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു.

ചീങ്കണ്ണിപ്പാലിയിൽ അനധികൃതമായി നിർമിച്ച തടയണ പൊളിക്കാൻ കലക്ടർ ഉത്തരവിട്ടിരുന്നു. തടയണ നിയമവിരുദ്ധമാണെന്ന ആർഡിഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കാൻ കലക്ടർ ഉത്തരവിട്ടത്. വൻതോതിൽ കുന്നിടിച്ച് സ്വാഭാവിക നീരുറവ കെട്ടിനിർത്തിയാണ് തടയണ നിർമിച്ചതെന്ന് 2015ൽ അന്നത്തെ മലപ്പുറം കലക്ടർ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു.

അനുമതിക്ക് വിരുദ്ധമായി നിർമാണം നടത്തിയത് തടയുന്നതിൽ പഞ്ചായത്ത് സെക്രട്ടറി ഗുരുതരമായ വീഴ്ച വരുത്തിയെന്നും വകുപ്പുതല നടപടിയെടുക്കണമെന്നും കാണിച്ച് കലക്ടർ പഞ്ചായത്ത് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.