Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഎസ്എൻഎൽ സമരം: എംജി വാഴ്സിറ്റി ബിരുദാനന്തര ബിരുദ പരീക്ഷകൾ മാറ്റി

MG-University-1

കോട്ടയം ∙ ബിഎസ്എൻഎൽ ജീവനക്കാരുടെ സമരം തുടരുന്നതിനാൽ എംജി സർവകലാശാല 13നു നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ  മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. ഓൺലൈൻ വഴി ചോദ്യപേപ്പർ അയയ്ക്കുന്നതു സുരക്ഷിതമല്ലാതിനാലാണു പരീക്ഷ മാറ്റിയതെന്ന് അധികൃതർ അറിയിച്ചു. എതെങ്കിലും പരീക്ഷാ കേന്ദ്രത്തിൽ ഇന്റർനെറ്റ് തകരാർ മൂലം ചോദ്യപേപ്പർ എത്താതിരുന്നാൽ പുതിയ ചോദ്യപേപ്പർ ഉപയോഗിച്ചു വീണ്ടും പരീക്ഷ നടത്തേണ്ടി വരും. 140 കോളജുകളിലേക്കാണ് ചോദ്യങ്ങൾ ഓൺലൈനായി ലഭ്യമാക്കേണ്ടത്.