Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ ഒരു ദിവസത്തെ വേതനം നല്‍കി

Cyclone Ockhi

തിരുവനന്തപുരം∙ ഓഖി ദുരിതാശ്വാസ നിധിയിലേക്കു മന്ത്രിമാര്‍ ഒരു ദിവസത്തെ വേതനം സംഭാവന നല്‍കി. ചെക്ക് ചീഫ് സെക്രട്ടറിക്കു കൈമാറി.

ചേര്‍ത്തല ട്രാവന്‍കൂര്‍ മേറ്റ്സ് ആൻഡ് മാറ്റിങ് കമ്പനി ഒരു ലക്ഷം രൂപയുടെ ചെക്ക് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. മുഖ്യമന്ത്രി പിണറായി വിജയന്‍ ചെക്ക് ഏറ്റുവാങ്ങി.

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാനും 20 അംഗങ്ങളും അവരുടെ രണ്ടു ദിവസത്തെ വേതനമായ ഒരു ലക്ഷത്തി അയ്യായിരം രൂപയും കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍ അഞ്ചു ലക്ഷം രൂപയും ഗെയില്‍ ജീവനക്കാര്‍ ഒരു ദിവസത്തെ വേതനമായ ഒരു ലക്ഷത്തി നാല്‍പത്തയ്യായിരം രൂപയും തിരുവനന്തപുരത്തെ കേരള വര്‍ക്കിങ് വിമന്‍സ് അസോസിയേഷന്‍ ഒരു ലക്ഷം രൂപയും വഞ്ചിയൂര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ 50,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി.

രാജ്യസഭ ഡപ്യൂട്ടി ചെയര്‍മാന്‍ പ്രഫ. പി.ജെ. കുര്യന്‍ 50,000 രൂപയുടെയും മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ വി.എം. സുധീരന്‍ 10,000 രൂപയുടെയും ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി.

related stories