Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറിയിടിച്ചു; ടയർ മാറ്റിക്കൊണ്ടിരുന്ന തൊഴിലാളി മരിച്ചു

Koraty-Accident കൂട്ടിയിടിച്ചതിനെ തുടർന്ന് തീപിടിച്ച ലോറികളിലൊന്ന്. (വിഡിയോ ദൃശ്യം)

തൃശൂർ ∙ കൊരട്ടിക്കു സമീപം ദേശീയപാതയിൽ നിർത്തിയിട്ട ലോറിയില്‍ മറ്റൊരു ലോറിയിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ഇടിയുടെ ആഘാതത്തില്‍ ഒരു ലോറി പൂര്‍ണമായും കത്തി നശിച്ചു. ലോറിയിലെ ജീവനക്കാരന്‍ തളിപ്പറമ്പ് സ്വദേശി ഉബൈദാണ് മരിച്ചത്. അറവുശാലയിലെ എല്ലിൻ കഷണങ്ങളുമായി കാലടിയിലേക്കു പോയ ലോറിയുടെ ടയർ പഞ്ചറായതിനെത്തുടര്‍ന്ന് ടയര്‍ മാറ്റുന്നതിനെ മറ്റൊരു ലോറി ഇടിച്ച് തീപിടിക്കുകയായിരുന്നു.

ഇന്നു പുലർച്ചെ ആറു മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ലോറിയുടെ അടിയില്‍പ്പെട്ടാണ് ഉബൈദ് മരിച്ചത്. ഫയർഫോഴ്സ് ഏറെ നേരം പണിപ്പെട്ടാണ് തീയണച്ചത്. അപകടത്തെ തുടർന്ന് ഒന്നര മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.