Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പടയൊരുക്കം’ കഴിഞ്ഞ് മടങ്ങിയ കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടി, കുത്തേറ്റു

ksu-flag

തിരുവനന്തപുരം∙ പടയൊരുക്കം സമാപന സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ കെഎസ്‌യു പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടി. രണ്ടു പേർക്കു കുത്തേറ്റതായാണു വിവരം. ബുധനാഴ്ച രാത്രി ഒൻപതോടെ തലസ്ഥാനത്ത് എംഎൽഎ ഹോസ്റ്റലിനു സമീപമായിരുന്നു സംഭവം.

ഫെയ്സ്ബുക്കിൽ കമന്റിട്ടതിനെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണു സൂചന. ജില്ലാ സെക്രട്ടറി ആദേഷിനു കുത്തേറ്റു. പ്രവർത്തകനായ നജീമിനു തലയ്ക്കടിയേറ്റു. കുത്തിപ്പരുക്കേൽപ്പിച്ചയാളെ തിരിച്ചറിഞ്ഞതായി കന്റോണ്മെന്റ് പൊലീസ് അറിയിച്ചു. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി നബീലാണ് കുത്തിയതെന്നാണു പരാതി.

പരുക്കേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യക്തിവൈരാഗ്യവും ഗ്രൂപ്പു തർക്കവുമാണ് സംഘർഷത്തിനിടയാക്കിയതെന്നു സൂചനയുണ്ട്.

related stories