Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂടൽമഞ്ഞ്: കൊച്ചിയിൽ ഇറങ്ങേണ്ട 10 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Nedumbassery-Airport നെടുമ്പാശേരി വിമാനത്താവളം (ഫയൽ ചിത്രം)

കൊച്ചി ∙ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിടുന്നു. റൺവേ കാണാൻ സാധിക്കാത്ത വിധത്തിൽ മൂടൽമഞ്ഞ്  വ്യാപിച്ചതോടെ 10 വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനായില്ല. ഗൾഫിൽ നിന്നുള്ള അഞ്ചു വിമാനങ്ങളെയും അഞ്ച് ആഭ്യന്തര സർവീസുകളെയുമാണ് മൂടൽമഞ്ഞ് ബാധിച്ചത്. ഇതേത്തുടർന്ന് ഈ വിമാനങ്ങൾ കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.