Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ്എൽ: പുണെയെ തകർത്ത് ബെംഗളുരു എഫ്സി (3–1)

Football representational image Representative Image

പുണെ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ(ഐഎസ്എൽ) പുണെയ്ക്കെതിരെ ബെംഗളുരുവിന് മിന്നും ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബലെവാഡി സ്റ്റേഡിയത്തിൽ പുണെ സിറ്റിയെ ബെംഗളുരു എഫ്സി തകർത്തത്.

മുപ്പത്തിയഞ്ചാം മിനിറ്റിൽ ആദിൽ ഖാന്റെ ഗോളിൽ പുണെ മുന്നിലെത്തിയെങ്കിലും ബെംഗളുരു പ്രത്യാക്രമണം ശക്തമാക്കുകയായിരുന്നു. വെനസ്വേലൻ താരം മികുവിലൂടെയായിരുന്നു ബെംഗളുരുവിന്റെ ആദ്യ രണ്ടു ഗോളും. ആദ്യഗോൾ 64–ാം മിനിറ്റിൽ, രണ്ടാമത്തേത് 78–ാം മിനിറ്റിലും. 

മത്സരത്തിന്റെ 95–ാം മിനിറ്റിൽ സുനിൽ ഛേത്രിയുടെ ഗോൾ കൂടിയായതോടെ പുണെയുടെ പതനം പൂർണം. ഈ ജയം കൂടിയായതോടെ നാലു ജയങ്ങളുമായി ബെംഗളുരു പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി മുന്നേറുകയാണ്.