Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാനത്തെ ഭരണം നിയന്ത്രിക്കുന്നത് സവർണ ലോബി: വെള്ളാപ്പള്ളി

Vellappally Natesan

പാലക്കാട് ∙ മുന്നാക്ക സമുദായത്തിലെ ചില ഉപജാപങ്ങളാണ് സംസ്ഥാന സർക്കാരിനെ നയിക്കുന്നതെന്ന് എസ്എ‍ൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭരണം നിയന്ത്രിക്കുന്നത് സവർണ ലോബിയാണ്. അവർ സർക്കാരിനെ ഹൈജാക്ക് ചെയ്യുന്നു. ഇതിന്റെ തെളിവാണ് ദേവസ്വം ബോർഡുകളിൽ മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാർക്ക് പത്തു ശതമാനം സംവരണം ഏർപ്പെടുത്തിയത്. 

ചങ്ങനാശ്ശേരിയിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. കാര്യങ്ങൾ മനസിലാക്കി മുഖ്യമന്ത്രി തെറ്റുതിരുത്തുമെന്നാണ് പ്രതീക്ഷ. അല്ലെങ്കിൽ കാലം തിരുത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി ഗുരുദേവ പ്രതിഷ്ഠാ കനക ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള ദിവ്യജ്യോതി പ്രയാണത്തിന് ജില്ലയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.