Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎഫ്എഫ്കെ മാധ്യമ പുരസ്കാരം: മനോരമ ഓൺലൈനിന് ഹാട്രിക് നേട്ടം

IFFK ഐഎഫ്എഫ്കെയിൽ മികച്ച മാധ്യമ കവറേജിനുള്ള പുരസ്കാരം മനോരമ ഓൺലൈനിനു വേണ്ടി എസ്.എസ്.വിനോദ്, കെ.പി.ഗോപിക, ജീവ് തോമസ് വർഗീസ് എന്നിവർ മന്ത്രി തോമസ് ഐസക്കിൽനിന്ന് ഏറ്റുവാങ്ങുന്നു. ചിത്രം: മനോരമ

തിരുവനന്തപുരം ∙ ഇരുപത്തിരണ്ടാം കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മികച്ച ഓൺലൈൻ മാധ്യമ കവറേജിനുള്ള പുരസ്കാരം മനോരമ ഓൺലൈനിന്. തുടർച്ചയായ മൂന്നാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്. ആകെ അഞ്ചുതവണ ഈ പുരസ്കാരം മനോരമ ഓൺലൈൻ നേടിയിട്ടുണ്ട്.

വാർത്തകൾ, നിരൂപണങ്ങൾ, വിഡിയോകൾ, ചിത്രങ്ങൾ, തൽസമയ അപ്ഡേറ്റുകൾ, പ്രത്യേക കോളങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് മനോരമ ഓൺലൈൻ ഐഎഫ്എഫ്കെയ്ക്കായി അവതരിപ്പിച്ച ‘കേരള ടാക്കീസ്’ എന്ന പ്രത്യേക വെബ്സൈറ്റ് (www.manoramaonline.com/iffk). കാണാനും വായിക്കാനും നിരവധി വിഭവങ്ങളാണ് ഓരോ ദിവസവും മനോരമ സമ്മാനിച്ചത്.

IFFK

www.onmanorama.com/iffkൽ സൈറ്റിന്റെ ഇംഗ്ലിഷ് പതിപ്പിലൂടെ വിദേ‌ശത്തും മേളയുടെ ചലനങ്ങൾ ലഭ്യമാക്കാനായി. 2012, 2013, 2015, 2016 വർഷങ്ങളിൽ മികച്ച ഓൺലൈൻ കവറേജിനുള്ള ഐഎഫ്എഫ്കെ പുരസ്‌കാരം മനോരമ ഓൺലൈനിനായിരുന്നു.