Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാരാഷ്ട്രയിൽ ബിജെപി ഭരണം ഒരു വർഷത്തിനുള്ളിൽ അവസാനിപ്പിക്കും: ശിവസേന

Aaditya Thackeray

മുംബൈ∙ ഗുജറാത്തിലും ഹിമാചൽപ്രദേശിലും ബിജെപി വൻവിജയം നേരിടുമെന്ന എക്സിറ്റ് പോളുകൾ പുറത്തുവന്നതിനു പിന്നാലെ മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പിന് തയാറാകാൻ വെല്ലുവിളിച്ച് ശിവസേന. ഒരു വർഷത്തിനുള്ളിൽ ഭരണത്തിൽനിന്ന് ബിജെപിയെ പുറത്താക്കുമെന്ന് ശിവസേന യുവജനവിഭാഗം നേതാവ് ആദിത്യ താക്കറെ പറഞ്ഞു. അധികം താമസിക്കാതെ അധികാരത്തിലെത്താൻ നമുക്ക് സാധിക്കും. ഒരുവർഷത്തിനുള്ളിൽ ബിജെപിയെ മാറ്റി നമുക്ക് അധികാരത്തിലെത്താം. അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഉദ്ധവ് സാഹബും നിങ്ങളുമാണ്. എന്തൊക്കെ സംഭവിച്ചാലും തനിച്ച് അധികാരത്തിലെത്തുന്നതിനായിട്ട് ആകണം നാം പ്രവർത്തിക്കേണ്ടതെന്നും ആദിത്യ പറഞ്ഞു. അഹമ്മദ്നഗറിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ ചൂട് മഹാരാഷ്ട്രയിൽ കൂടുതലാണ്. എന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് അറിയില്ല. ഒരു വർഷത്തിനുള്ളിൽ ഇതു നടക്കുമെന്നാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നതെന്നും ആദിത്യ പറഞ്ഞു. മുംബൈ പ്രാദേശിക തിരഞ്ഞെടുപ്പിലാണ് ശിവസേന ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും നിലപാടിൽനിന്ന് മാറ്റം വരുത്താൻ അവർ തയാറായില്ല. ഈ സഖ്യത്തിൽനിന്ന് വിലപ്പെട്ട 25 വർഷങ്ങൾ പാഴാക്കിയെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറയുകയും ചെയ്തിരുന്നു.

related stories