Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുൻ കേന്ദ്രമന്ത്രി കമൽനാഥിനു നേരെ തോക്കുചൂണ്ടിയ കോൺസ്റ്റബിളിന് സസ്പെൻഷൻ

New Delhi: Congress MP Kamal Nath at the Parliament in New Delhi on March 2, 2016. (Photo: IANS)

ഛിന്ദ്വാഡ ∙ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് എംപിയുമായ കമൽനാഥിനു നേരെ തോക്കു ചൂണ്ടിയ മധ്യപ്രദേശിലെ പൊലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ. ‍ഡൽഹിക്കു പുറപ്പെടാനായി ഛിന്ദ്വാഡ എയർ സ്ട്രിപ്പിൽ എത്തിയപ്പോഴാണ് രത്‌നേഷ് പവാർ എന്ന പൊലീസ് കോൺസ്റ്റബിൾ കമൽനാഥിനു നേരെ തോക്കുചൂണ്ടിയത്. കമൽനാഥിന്റെ സുരക്ഷാ ഭടൻമാർ ഇയാളെ ഉടൻതന്നെ കീഴ്പ്പെടുത്തി.

നേരത്തെ നിശ്ചയിച്ചിരുന്നതനുസരിച്ച് ചാർട്ടർ ചെയ്ത വിമാനത്തിൽ ഡൽഹിക്കു പോകാനായി കമൽനാഥ് എത്തിയപ്പോഴായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന രത്‌നേഷ് പവാർ കമൽനാഥിനു നേരെ തോക്കുചൂണ്ടുകയായിരുന്നുവെന്ന് അഷീഷനൽ പൊലീസ് സൂപ്രണ്ട് നീരജ് സോണി അറിയിച്ചു.

ഇയാളെ ഉടൻ തന്നെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഛിന്ദ്വാഡയിൽനിന്ന് ഒൻപതു തവണ ലോക്സഭയിലെത്തിയിട്ടുള്ള കമൽനാഥ് കഴിഞ്ഞ യുപിഎ സർക്കാരിൽ മന്ത്രിയുമായിരുന്നു.