Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി: രണ്ടു മൽസ്യത്തൊഴിലാളുടെ മൃതദേഹം കൂടി കണ്ടെത്തി

cyclone-ockhi-alapuzha-1

കോഴിക്കോട്∙ ഓഖി ചുഴലിക്കാറ്റിൽ മരിച്ച രണ്ടു മൽസ്യത്തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തി. മൃതദേഹങ്ങൾ ഇന്ന് ബേപ്പൂരിലെത്തിക്കും. ഇതോടെ മരണസംഖ്യ 70 കടന്നു. തമിഴ്നാട്ടിൽ 14 പേരാണ് മരിച്ചത്.

അതേസമയം, ചുഴലിക്കാറ്റു ദുരന്തം വിതച്ചു രണ്ട് ആഴ്ച കഴിയുമ്പോഴും ദുരിതബാധിതരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ സർക്കാരിന്റെ പക്കലില്ല. ചെറുവള്ളങ്ങളിൽ പോയി കാണാതായ 95 മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ കടുത്ത ആശങ്ക തുടരുകയാണ്. പുറമെ അനവധി വലിയ ബോട്ടുകളും അപകടത്തിൽപെട്ടിട്ടുണ്ട്. അതിരൂപത വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച കണക്കനുസരിച്ചു തിരുവനന്തപുരത്തു നിന്ന് 256 മത്സ്യത്തൊഴിലാളികളെയാണു കാണാതായത്. ഇതിൽ 94 പേർ നാട്ടിൽ നിന്നും 147 മത്സ്യത്തൊഴിലാളികൾ മറ്റു പല സ്ഥലങ്ങളിൽ നിന്നുമായി മത്സ്യബന്ധനത്തിനു പോയവരാണ്. കാണാതായവരിൽ 15 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റിടങ്ങളിൽ നിന്നായി 24 മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും തിരിച്ചറിഞ്ഞിട്ടില്ല.

related stories