Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎൻ രക്ഷാസമിതിയിൽ ജറുസലം പ്രമേയം; വീറ്റോ ചെയ്ത് യുഎസ്

UN-ASSEMBLY/

ന്യൂയോർക്ക്∙ ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം നിരാകരിക്കുന്ന പ്രമേയം യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ചു. മറ്റു 14 രാജ്യങ്ങളും പിന്തുണച്ച പ്രമേയത്തിനെതിരെ യുഎസ് വീറ്റോ പ്രയോഗിച്ചു.

തീരുമാനം പിൻവലിക്കണമെന്നു കടുത്ത ഭാഷയിൽ ആവശ്യപ്പെടുന്ന പ്രമേയം കൊണ്ടുവരണമെന്നതായിരുന്നു പലസ്തീന്റെ ആവശ്യം. എന്നാൽ മറ്റു രാജ്യങ്ങളുടെ പിന്തുണ കിട്ടുന്നതിനായി മയപ്പെടുത്തി അവതരിപ്പിച്ച പ്രമേയത്തിൽ യുഎസിനെയോ ട്രംപിനെയോ പേരെടുത്തു വിമർശിക്കുന്നില്ല. യുഎസ് വീറ്റോ ചെയ്തതോടെ പൊതുസഭയെ സമീപിക്കാനാണ് പലസ്തീൻ നീക്കം.

യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് നാളെ ജറുസലം സന്ദർശിക്കാനിരിക്കെ, ഗാസയിൽ നിന്ന് ഇസ്രയേലിലേക്കു റോക്കറ്റ് ആക്രമണവും ഷെല്ലാക്രമണവും ഉണ്ടായി. ഗാസയിലെ ഹമാസ് പരിശീലനകേന്ദ്രം ഇസ്രയേൽ ആക്രമിച്ചു.